വിദ്വേഷ പ്രചരണം; എസ്ഡിപിഐ പരാതി നൽകി

വേങ്ങര: സാമൂഹ്യ മാധ്യമത്തിലൂടെ പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിനെതിരെ എസ്.ഡി.പി.ഐ വേങ്ങര പോലീസിൽ പരാതി നൽകി.
വേങ്ങര സ്വദേശിയും സിപിഎം പ്രവർത്തകനുമായ കണ്ണേത്ത് കുഞ്ഞിമുഹമ്മദിനെതിരെയാണ് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുൽനാസർ പരാതി നൽകിയത്.

നിരോധിത സംഘടനയുടെ പതാകക്കൊപ്പം എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റിന്റെയും ആലപ്പുഴ ലോകസഭാ മണ്ഡലം നിയുക്ത എം.പി കെ സി വേണുഗോപാലിന്റെയും ഫോട്ടോയും വെച്ച് നിരോധിത സംഘടനയുടെ നിരോധനം നീക്കാമെന്ന ഉറപ്പിലാണ് എസ്.ഡി.പി.ഐ ലോകസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകിയതെന്ന തെറ്റിദ്ധാരണ ജനകവും അപകീർത്തികരവുമായ രീതിയിൽ ഫെയ്സ്ബുക്ക് വഴി പ്രചരണം നടത്തിയതിനാണ് കുഞ്ഞിമുഹമ്മദിനെതിരെ പരാതി നൽകിയത്.

സമുഹ മധ്യത്തിൽ പാർട്ടിയെ ഒറ്റപ്പെടുത്താനും അകറ്റാനും ഉദ്ദേശിച്ചുള്ള ഇത്തരം വ്യാജ പ്രചരങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ഇ കെ അബ്ദുൽ നാസർ ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}