അരീക്കുളം: ഇഹ്‌യ ഉൽ ഉലൂം മദ്രസയിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു. എസ് കെ എസ് എസ് എഫ് അരീക്കുളം യൂണിറ്റ് പ്രസിഡന്റ് യൂസുഫ് വാഫി പതാക ഉയർത്തി. സിറാജ്ജുദ്ധീൻ വാഫി പാണ്ടികശാല സന്ദേശഭാഷണം നടത്തിയ ചടങ്ങിൽ ഇബ്രാഹീം, സിറാജുദ്ധീൻ ഹുദവി അച്ഛനമ്പലം, അനസ് അശ്‌റഫി തുടങ്ങിയവർ പങ്കെടുത്തു.