കോട്ടയ്ക്കൽ: വിവാഹം മുടങ്ങിയതിനെ തുടർന്ന് വധുവിന്റെ വീടിനു നേരെ വെടിയുതിർത്ത് വരൻ.കോട്ടയ്ക്കൽ അരിച്ചോളിലെ കുന്നത്ത് ഇബ്രാഹിമിന്റെ വീടിനു നേരെയാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ അബൂ ത്വാഹിർ എന്ന യുവാവിനെ കോട്ടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.മൂന്നു തവണയാണ് വെടിവെച്ചത്. ശബ്ദം കേട്ടെങ്കിലും എന്താണെന്ന്
മനസ്സിലായിരുന്നില്ല.തുടർപരിശോധനയിലാണ് വീടിൻ്റെ മുൻവശത്തെ ജനൽ ചില്ല് തകർന്നത് കണ്ടത്.വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.സംഭവ സമയത്ത് മൂന്ന് സ്ത്രീകളടക്കം അഞ്ചു പേരാണ് വീട്ടിലുണ്ടായിരുന്നത്.കോട്ടയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ അശ്വിത് കാരന്മയിലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.