ഊരകം കരിയങ്ങാട് അങ്കണവാടിയിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു

ഊരകം: ഊരകം കരിയങ്ങാട് അങ്കണവാടിയിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് സയ്യിദ് മൻസൂർ കോയതങ്ങൾ  ഉദ്ഘാടനം ചെയ്തു. അങ്കണവാടി വാർക്കർ പ്രസീദ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ബീനജോഷി അധ്യക്ഷത വഹിച്ചു. പോകുത്ത്  മുഹമ്മദ്, സേവെർ, അറുമുഖൻ എന്നിവർ ആശംസകൾ അറിയിച്ചു. സിനിഷ നന്ദിയും നിർവഹിച്ചു.

പരിപാടിയോടനുബന്ധിച്ച് അങ്കണവാടിയിൽ പുതിയകുട്ടികൾക്ക് കിരീടവും നൽകി സ്വീകരിച്ചു. നിലവിലെ  കുട്ടികൾക്കും പുതിയ കുട്ടികൾക്കും പഠനോപകരണങ്ങൾ  വിതരണം ചെയ്തു. അങ്കണവാടിയിൽ  നിന്നുംപോകുന്ന കുട്ടികൾക്ക് ട്രോഫിയും നൽകി. അല്ലസ്ക് അംഗങ്ങൾ സുഹൈൽ.പി, സഫ്വാൻ. എം എന്നിവർ സമ്മാനം വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}