വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റിൽ നിന്നും ഉള്ള
കച്ചവടക്കാരുടെയും സ്ഥാപനങ്ങളിൽ ഉള്ള സ്റ്റാഫിന്റെയും ടൗണിലെ ചുമട്ടു തൊഴിലാളികളുടെയും മക്കളിൽ നിന്നും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് വേങ്ങര യുണിറ്റ് ആദരം നൽകി.
യുണിറ്റ് പ്രസിഡന്റ് അബ്ദുൽ അസിസ് ഹാജി അധ്യക്ഷം വഹിച്ചു. വേങ്ങര സബ് ഇൻസ്‌പെക്ടർ സുരേഷ് കണ്ടംകുളം വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. ടി കെ എം കുഞ്ഞുട്ടി, എ കെ കുഞ്ഞുട്ടി, എൻ മൊയ്‌ദീൻ ഹാജി, കെ പി റഷീദ്, ശിവശങ്കരൻ നായർ, കെ ആർ കുഞ്ഞിമുഹമ്മത്, ഇബ്രാഹീം വെട്ടിക്കട്ടിൽ, ഹംസ നസീമ, മിസ്ന ശരീഫ്, കിഡ്സ് ബാവ, സലാം സൊബർ, എൻ സി വാഹിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും
നന്ദി അർപ്പിച്ചു സംസാരിച്ചു. സൈനുദ്ധീൻ ഹാജി സ്വഗതവും അനീസ് പനക്കൽ നന്ദിയും
പറഞ്ഞു.