വിദ്യാർത്ഥികളെ ആദരിക്കലും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും സംഘടിപ്പിച്ചു

വേങ്ങര: പഠന മികവിൽ നൂറുമേനി വിജയം കൊയ്ത വേങ്ങര പീസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. 

ഈ വർഷം സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ, ദേശീയ തലത്തിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ A1 നേടി വിജയിച്ച ഫാത്തിമ, അബാൻ, അഫ്ര സിദ്ധീഖ് എന്നിവരടക്കമുള്ള  വിദ്യാർത്ഥികളെയാണ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചത്. 

പീസ് സ്‌കൂൾ സ്ഥാപകൻ എം എം അക്ബർ മുഖ്യാഥിതിയായി മുഖ്യപ്രഭാഷണം നടത്തി.
ട്രസ്റ്റ് ഭാരവാഹിയും ഇഖ്‌റ സെന്റർ ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗ് ചെയർമാനുമായ ഡോ. പി എ കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പീസ് ട്രസ്റ്റ് ഡയറക്ടർ സലിം ചാലിയം  സ്വാഗത പ്രഭാഷണം നടത്തി. 
 
തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സ്കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ എം ഉദ്‌ഘാടനം ചെയ്തു. മൂല്യങ്ങൾക്കധിഷ്ഠിതമായി മുന്നോട്ട് സഞ്ചരിക്കുവാൻ ഉതകുന്ന തരത്തിൽ ജീവിതത്തെ പാകപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ലീഡ് പഠന രീതിയെ പറ്റിയും മൊബൈൽ ആപ്ലിക്കേഷന്റെ ഉപയോഗത്തെ പറ്റിയും രക്ഷിതാക്കൾക്കുള്ളബോധവൽക്കരണം 
വൈസ് പ്രിൻസിപ്പൽ സികെ ഫബീലയും അബാക്കസ് പരിശീലനം 
വികെ അലവിക്കുട്ടിയും നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ കഴിഞ്ഞ വർഷം ഓരോ ക്ലാസ്സിലും ഉന്നത വിജയം കൈ വരിച്ച കുട്ടികളെയും CBSE പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ പ്രായത്നിനിച്ച അധ്യാപകരെയും പുരസ്കാരവും ക്യാഷ് പ്രൈസും നൽകി. സ്കൂൾ ചെയർമാൻ ഫൈസൽ പുതുപ്പറമ്പ്, ട്രസ്റ്റ്‌ ഡയറക്ടർമാരായ കെ വി അലസ്സൻ കുട്ടി,അബ്ബാസ്, അബ്ദുൽ ഹമീദ്, ഇസ്മായിൽ എന്നിവർ സന്നിഹിതരായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}