കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ഗ്രാമസഭ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു

ചേറൂർ: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ഗ്രാമസഭ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ചേറൂർ ചണ്ണയിൽ അംഗനവാടിയിൽവെച്ച് നടന്ന ഗ്രാമസഭയിൽ വാർഡ് മെമ്പർ കെ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ സുനിതടീച്ചർ റിപ്പോർട്ടുകളും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കണ്ണമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെയും മാലിന്യ സംസ്കരണത്തെക്കുറിച്ചും ക്ലാസ് എടുത്തു. വാർഡിൽ നടന്നുവരുന്ന ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ച് ആഷാവർക്കർ തങ്ക വിശദീകരിച്ചു.
 
കെ ചന്ദ്രൻ, കെ വിജയൻ, സി എം കുഞ്ഞു, കാപ്പിൽ ജമാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}