സോഷ്യൽ മീഡിയയിലെ വർഗീയ പ്രചാരണങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കണം: എസ്.വൈ.എസ്

കേരളത്തിന്റെ സാമൂഹിക സഹവർത്തിത്വം ദുർബലപ്പെടുത്തുന്നതിനും കേരളത്തിൽ കാലങ്ങളായി നില നിൽക്കുന്ന സഹിഷ്ണുതയും ഐക്യവും ഇല്ലായ്മ ചെയ്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനും വേണ്ടി നടക്കുന്ന  അപകടകരമായ നീക്കങ്ങൾക്കെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്ന് എസ്.വൈ എസ് ഇ-24 ആവിഷ്കാരം സംഗമം അംഗീകരിച്ച പ്രമേയം  ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ നടക്കുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രമേയം സർക്കാറിനോട് അഭ്യർത്ഥിച്ചു.

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ-24 ആവിഷ്കാരം  കോട്ടക്കൽ തർത്തീൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ ഉദ്ഘാടനം ചെയ്തു.
ജില്ല ഉപാധ്യക്ഷൻ അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി അധ്യക്ഷത വഹിച്ചു.
 
സംഘടനയുടെ അടിസ്ഥാന ഘടകങ്ങളായ യൂണിറ്റ്, സർക്കിൾ ശാക്തീകരണത്തെ കുറിച്ചുള്ള ചർച്ചകളും പദ്ധതി രൂപീകരണവുമാണ്  ഇ-24 ആവിഷ്കാരം ലക്ഷ്യം വെച്ചത്. പ്ലാറ്റിനം ഇയർ അനുബന്ധ പദ്ധതികൾ നടപ്പാക്കുന്നതിനും നേതൃ പരിശീലനത്തിനുമുള്ള വിവിധ പദ്ധതികൾക്ക് ആവിഷ്കാരം സംഗമം രൂപം നൽകി. 

വിവിധ സെഷനുകളിലായി നടന്ന ചർച്ചകൾക്ക് ഫഖ്റുദ്ധീൻ സഖാഫി ചെലൂർ, എൻ. എം സൈനുദ്ദീൻ സഖാഫി വെന്നിയൂർ, ഉമർ ശരീഫ് സഅദി കെ പുരം, ബഷീർ രണ്ടത്താണി, മുനീർ പാഴൂർ, ഉസ്മാൻ ചെറുശോല, ഡോ: അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, ഡോ: മുഹമ്മദ് ഫൈള്, ശമീർ ആട്ടീരി, അബ്ദുസമദ് സഅദി പുത്തനത്താണി, അബ്ദുനാസർ കാളിയാല എന്നിവർ നേതൃത്വം നൽകി. ഫഖ്റുദ്ദീൻ സഖാഫി   സ്വാഗതവും എൻ എം സൈനുദ്ദീൻ  സഖാഫി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}