ഫന്റാസ്റ്റിക് പുതിയങ്ങാടി എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെയും കർഷകരെയും ആദരിച്ചു

ഏ ആർ നഗർ: രണ്ട് പതിറ്റാണ്ടിലേറെയായി ജനോപകാര പ്രവർത്തനങ്ങളിൽ ഒരു നാടിന്റെ ഹൃദയമിടിപ്പായി പ്രവർത്തിച്ച് വരുന്ന ഫന്റാസ്റ്റിക് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയങ്ങാടി ഏ ആർ നഗർ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകരെയും 2023-24 വർഷത്തെ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ആദരിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് ഏപി പരിപാടി ഉദ്ഘാടനം ചെയ്തു. ഏ ആർ നഗർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലൈല പുല്ലൂണി, വിപിന അഖിലേഷ് ആശംസ അറിയിച്ചു സംസാരിച്ചു. ഏ ആർ നഗർ ഗ്രാമ പഞ്ചായത്തിലെ കർഷകരായ സുബ്രമണ്യൻ വാക്കയിൽ, സൈതലവി തെങ്ങിലാൻ, കുഞ്ഞിമൊയ്തീൻ കുട്ടി ചുക്കാൻ എന്നിവരെയാണ് പ്രത്യേകം ആദരിച്ചത്. ഫന്റാസ്റ്റിക് പുതിയങ്ങാടി രക്ഷാധികാരി സമീർ ബാവ പാലമഠത്തിൽ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരോത്ഘാടനം നടത്തി. ഫന്റാസ്റ്റിക് പുതിയങ്ങാടി സെക്രട്ടറി ഫഹദ് പിടി സ്വാഗതം പറഞ്ഞു. ഫന്റാസ്റ്റിക് പുതിയങ്ങാടി എക്സിക്യൂട്ടീവ് അംഗം കെഎം സുനേഷ് അദ്ധ്യക്ഷത വഹിച്ചു. ഫന്റാസ്റ്റിക് പുതിയങ്ങാടി എക്സിക്യൂട്ടീവ് അംഗം സ്വാദിഖ് ഇ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}