ഊരകം: ജി.എം.എൽ പി സ്കൂൾ ഊരകം കീഴ്മുറി നെല്ലിപ്പറമ്പിലെ കുരുന്നുകൾ ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി.
ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്യാൻവാസിൽ കുട്ടികൾ തങ്ങളുടെ കൈപ്പത്തി ചാർത്തി ലഹരി ഒരിക്കലും ജീവിതത്തിൽ ഉപയോഗിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്തത്.
ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയത്തിൽ ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ അസംബ്ലി, പ്ലക്കാർഡ് നിർമ്മാണം, സ്കൂൾ പരിധിയിലെ ഷോപ്പുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചത്.
ലഹരിവിരുദ്ധ കയ്യൊപ്പ് ചാർത്തലിന്റെ ഉദ്ഘാടനം സീനിയർ അധ്യാപകൻ സക്കറിയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്ക് അധ്യാപകരായ ഖൈറുന്നീസ ടീച്ചർ, സംഗീത ടീച്ചർ , ജിഷ ടീച്ചർ, രചിത്ര ടീച്ചർ, ഹുസ്ന ബാനു ടീച്ചർ, അശ്വനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.