മുഹമ്മദ് ബാഖവി കർമ്മധന്യനായ പണ്ഡിതൻ: നിയാസലി ശിഹാബ് തങ്ങൾ

വേങ്ങര: ജീവിതം വിജ്ഞാനത്തിന്റെ പ്രചരണത്തിന് വേണ്ടി നീക്കിവെച്ച മഹാപ്രതിഭയായിരുന്നു മുണ്ടം പറമ്പ് മുഹമ്മദ് ബാഖവിയെന്ന് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. വേങ്ങര മേഖല ജംഇയ്യതുൽ ഖുത്വബ സംഘടിപ്പിച്ച മുഹമ്മദ് ബാഖവി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ അസീസ് ഫൈസി പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ഹുസൈൻ ഫൈസി, ബാദ്ഷാ നിസാമി, അഷ്റഫ് ദാരിമി എന്നിവർ പ്രസംഗിച്ചു. അബ്ദുല്ലത്തീഫ് ബാഖവി സ്വാഗതവും ജാബിർ ബാഖവി കോട്ടുമല നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}