പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു

വേങ്ങര: കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വിദ്യാലയ മുറ്റത്തെ മുത്തശ്ശി മരത്തോട് കഥകൾ ആരാഞ്ഞും വൃക്ഷത്തെ ആദരിച്ചും വിദ്യാർത്ഥികൾ വേറിട്ട മാതൃകയായി. മുന്നൂറോളം കുട്ടികൾ 'മരം ഒരു വരം' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മിച്ച് മരത്തിന് ചുറ്റും അണിനിരന്നു.
കൂടാതെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവരുടെ വീടിൻ്റെ പരിസരത്ത് വൃക്ഷത്തൈ നടുകയും അതിൻ്റെ ഫോട്ടോയെടുത്ത് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

'മാലിന്യ വിമുക്ത കേരളം സുന്ദര കേരളം' എന്ന വിഷയത്തിൽ പ്രബന്ധരചനയും, ചിത്രരചനയും, പരിസ്ഥിതി ദിന സന്ദേശവും, പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സംസ്കൃതം ക്ലബ് വൃക്ഷത്തൈ നൽകി സ്വീകരിക്കുകയുമുണ്ടായി. പരിസ്ഥിതി ദിനം എന്തിന് എന്ന വിഷയത്തിൽ ശ്രീമതി പി.സംഗീത ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.
പ്രധാനാധ്യാപകൻ പി.സി ഗിരീഷ് കുമാർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ച പരിസ്ഥിതി ദിന പരിപാടിയിൽ ഷൈജു കാക്കഞ്ചേരി, എസ് ഗീത, പ്രവിഷ രവീന്ദ്രൻ, പി.ടി.ശരണ്യ, കെ പ്രസൂൺ, പി.കെ അഞ്ജലി, ജെ.ആർ.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}