ആയിഷ ഫൈസൽ പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പെരുവള്ളൂർ: പഞ്ചായത്ത് വൈസ് പ്രസിഡൻറായി കോൺഗ്രസ് അംഗം എം.കെ. ആയിഷാ ഫൈസൽ തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനുള്ള പാർട്ടി തീരുമാനപ്രകാരം തങ്കം വേണുഗോപാൽ സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.വേങ്ങര ലൈവ്. ഇടതുപക്ഷത്തിന് പെരുവള്ളൂർ പഞ്ചായത്തിൽ വനിതാ അംഗം ഇല്ലാത്തതിനാൽ ആയിഷാ ഫൈസലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

പെരുവള്ളൂർ പഞ്ചായത്തിലെ 18-ാം വാർഡിൽനിന്നുള്ള അംഗമാണ് ആയിഷാ ഫൈസൽ. തിരൂരങ്ങാടി സബ് രജിസ്ട്രാർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്നുനടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം സത്യവാചകം ചൊല്ലിക്കൊടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}