കടലുണ്ടിപ്പുഴയിൽ കൂരിയാട് കരയിടിച്ചിൽ; വീടുകള്‍ ഭീഷണിയിൽ

വേങ്ങര: കടലുണ്ടിപ്പുഴ നിറഞ്ഞതോടെ കരയിടിച്ചിൽ ഭീഷണിയില്‍. കൂരിയാട് വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍.
വിളക്കീരി കുറ്റിപ്പുറത്ത് ഗോപാലകൃഷ്ണൻ നായർ, വിളക്കീരി പടിഞ്ഞാറയിൽ ജനാർദ്ദനൻ നായർ, വിളക്കീരി  പൂളക്കണ്ണിൽ സായിറാം
തുടങ്ങിയവരുടെ വീടുകളാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്. 
ദേശീയപാത 66 ആറുവരി പ്പാതയാക്കുന്നതിൻ്റെ ഭാഗമായി കടലുണ്ടിപ്പുഴയിൽ കൂരിയാട്  നിർമ്മിക്കുന്ന പുതിയ പാലം പ്രവര്‍ത്തീ കാരണം ഉണ്ടായ മൺകൂനകൾ കാരണം പുഴഗതി മാറി രൂപപ്പെട്ട കുത്തൊഴുക്കാണ് കരയിടിച്ചിലിന്നു കാരണം. കഴിഞ്ഞ വർഷവും ഇതേ അനുഭവമായിരുന്നു. നിരവധി ഭാഗങ്ങളില്‍ കരയിടിഞ്ഞിരുന്നു.
 പരാതിയെ തുടർന്ന് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും. റിപ്പോർട്ട് പ്രകാരം ഇറിഗേഷൻ വകുപ്പ് 198 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും
തയ്യാറാക്കിയിരുന്നു . എന്നാൽ ഫണ്ടിൻ്റെ ലഭ്യതക്കുറവ് പണി ടെണ്ടർ
ചെയ്യുന്നതിനെ ബാധിച്ചു. കഴിഞ്ഞ വർഷം 30 ഓളം മീറ്റർ ഉള്ളിലേക്ക് കയറിയായിരുന്നു കരയിടിഞ്ഞത്.
കരയോടൊപ്പം തേക്ക്, പ്ലാവ്,  തെങ്ങ് തുടങ്ങിയ നിരവധി വൻമരങ്ങളും വെള്ളത്തിൽ വീണ് ഒഴുക്കിൽ പെട്ടിരുന്നു. പാലത്തിൻ്റെ ഭാഗത്തെ കുത്തൊഴുക്കു തന്നെയാണ് കരയിടിച്ചിലിനു കാരണമെന്ന് ഉദ്യോഗസ്ഥ സംഘം അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും
ദേശീയ പാതാ അതോറിറ്റി യെക്കൊണ്ടു തന്നെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമം വിജയിച്ചിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}