'ഹരിതവിവാഹ'ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

വേങ്ങര: ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശികളായ സല്‍മാന്‍-ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. 

പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. 

ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}