മലപ്പുറം കെ എസ് ആര്‍ ടി സി ശോചനീയാവസ്ഥ; ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി സുന്നി സംഘടനകൾ

മലപ്പുറം: എട്ട് വര്‍ഷം മുമ്പ് പണി ആരംഭിച്ച മലപ്പുറം കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ ആന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നതില്‍ പ്രതിഷേധം അറിയിച്ചും നിര്‍മാണ പ്രവൃത്തികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രതിനിധികള്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി. 
മലപ്പുറത്തിന്റെ ഹൃദയ ഭാഗമായ കുന്നുമ്മലില്‍ തീര്‍ത്തും ശോചനീയ അവസ്ഥയിലാണ് നിലവില്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലുള്ളത്. മഴപെയ്താല്‍ ചെളിക്കുണ്ട് രൂപപ്പെട്ട് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതേ സമയം പണിതുടങ്ങിയ ഇതര ജില്ലകളിലെ കെ എസ് ആര്‍ ടി സി സ്റ്റാന്റുകള്‍ വളരെ മനോഹരമായി നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. പക്ഷെ മലപ്പുറത്തെ അവസ്ഥ അതി ദയനീയമാണ്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് വരെ നല്ല താമസ സൗകര്യങ്ങളില്ല. ആവശ്യമായ ഫണ്ട് ലഭിച്ചിട്ടും വിവിധ നൂലാമാലകള്‍ പറഞ്ഞ് നിര്‍മാണം നീട്ടിക്കൊണ്ടു പോകുന്നു. വേങ്ങര ലൈവ്.ഇതേ അവസ്ഥയാണ് തുടരുന്നതെങ്കില്‍ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍ അറിയിച്ചു. 
കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും സുന്നി സംഘടനകളുടെ പരാതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോസി ജോണ്‍ പറഞ്ഞു. 
എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, ഫിനാന്‍സ് സെക്രട്ടറി ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, എസ് എസ് എഫ് ജില്ലാ കമ്മിറ്റി അംഗം ഇര്‍ഫാന്‍ സഖാഫി മേല്‍മുറി, അബൂബക്കര്‍ സഖാഫി പൈത്തിനിപ്പറമ്പ്, മഹ്‌റൂഫ് കോഡൂര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}