ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ തുടങ്ങി

ഊരകം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഊരകം ഗ്രാമപഞ്ചായത്തിൽ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. ഊരകം വെറ്ററിനറി ഡിസ്പെൻസറിയിൽ വച്ച് ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മൻസൂർ തങ്ങൾ ലൈസ്റ്റോക്ക് ഇൻസ്പെക്ടർ  പി ഹരീഷിന് കുത്തിവെപ്പിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷറഫ് പി കെ  അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഹംസ ഊരകം വെ റ്ററിനറി സർജൻ  ഡോ. വസീം മിർസബ് പി ടി പദ്ധതി വിശദീകരിച്ചു. ഊരകം ക്ഷീര സംഘം  പ്രസിഡന്റ്  രാജഗോപാൽ, ക്ഷീരകർഷകരായിട്ടുള്ള  നാരായണൻ പട്ടയിൽ , ജയേഷ് നാനാട്ടിൽ  എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}