ഹൈദരാബാദ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളിൽ സന്നദ്ധ സംഘടനകൾക്ക് പ്രത്യേകപരിഗണന വേണമെന്ന് യൂസുഫലി വലിയോറ (കേരളം) ആവശ്യപ്പെട്ടു. നാഷണൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെൻ് പഞ്ചായത്ത് രാജിൽ വെച്ച്നടക്കുന്ന സന്നദ്ധ സംഘടന (എൻ.ജി.ഒ)കളുടെ ദേശീയ ക്യാമ്പിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ. അരുണാജയമണി അധ്യക്ഷത വഹിച്ചു.
ജയേഷ് ബാദൽ യു.പി.അസ്മിത ബീഹാർ, താൽ ഖണ്ഡെ തെലുങ്കാന, ശരത് ലാൽ സൈനി മഹാരാഷ്ട്ര, ഡോ: രാധാകുമാരി തമിഴ്നാട്, എന്നിവർ സംസാരിച്ചു. ഡോ:പി.പി. സാഹു , ഡോ: ആർ ചിന്ന ദുരൈ,ഡോ: നിത്യ, ഡോ കെ.പി പ്രഭാകർ, ജഗന്നാഥൻ എന്നിവർ ക്ലാസ്സെടുത്തു. ഡോ:അരുണാജയമണി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.