എൻ ജി ഒ ദേശീയ ക്യാമ്പിന് തുടക്കമായി

വേങ്ങര: ദേശീയ പഞ്ചായത്ത് രാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നായി 100 ഓളംപ്രതിനിധികൾ പങ്കെടുക്കുന്ന സന്നദ്ധ സംഘടനകളുടെ ദേശീയക്യാമ്പിന് ഹൈദരാബാദിൽ ഇന്ന് (തിങ്കൾ) തുടക്കമായി. കേരളത്തിൻ്റെ പ്രതിനിധികളായി വേങ്ങര കൊർദോവഎൻജിഒ ചെയർമാനും നാഷണൽ എൻജിഒ കോൺഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടറിയും മുൻജില്ലാ യൂത്ത് അവാർഡ് ജേതാവുംവേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പറുമായ യൂസുഫലി വലിയോറ, ഗീതാകുമാരി തിരുവനന്തപുരം എന്നിവർ പങ്കെടുത്തു.

ദേശീയ പഞ്ചായത്ത് രാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച്നടക്കുന്ന നാലുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും. കേന്ദ്രസർക്കാറിന്റെയും വിവിധ കോർപ്പറേറ്റ് കമ്പനികളുടെയും സുസ്ഥിര വികസന സ്ത്രീ ശാക്തികരണപദ്ധതികൾ ക്യാമ്പിൽ അവതരിപ്പിക്കും.

ഗ്രാമ വികസന- പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ വിവിധവകുപ്പ് മേധാവികളും സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}