തറമ്മൽ റഷീദ് മാസ്റ്റർ വിരമിച്ചു

പറപ്പൂർ: പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തറമ്മൽ അബ്ദുറഷീദ് മാസ്റ്റർ 33 വർഷത്തെ സേവനം പൂർത്തിയാക്കി ഇന്നലെ സർവീസിൽ നിന്നും വിരമിച്ചു.

1991 ൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനായി സർവീസ് തുടങ്ങി 2014 ൽ ഹയർ സെക്കൻഡറിയിൽ പ്രിൻസിപ്പാളായി. 9 വർഷം പ്രിൻസിപ്പാളായി ഈ വർഷം ഏറ്റവും കൂടുതൽ എ പ്ലസ് സ്കൂളിന് സമ്മാനിച്ചാണ് റഷീദ് മാസ്റ്റർ വിരമിക്കുന്നത്.
 
കല,കായിക രംഗങ്ങളിലും സംസ്ഥാനതല നേട്ടങ്ങൾ  തുടങ്ങി മികച്ച അംഗീകാരം സ്കൂളിന് നേടാനായി. വേങ്ങര സബ് ജില്ല കലോത്സവവും  തന്റെ മേൽനോട്ടത്തിൽ സ്കൂളിൽ വെച്ച് നടത്തുവാൻ റഷീദ് മാസ്റ്റർക്ക് സാധിച്ചു.വേങ്ങര ലൈവ്. സ്ഥാപന മേധാവി എന്നതിലുപരി സാമൂഹ്യ സേവന രംഗങ്ങളിലും റഷീദ് മാസ്റ്റർ സജീവമാണ്. സംസ്ഥാന സർക്കാരിൻറെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. പാലിയേറ്റീവ് കമ്മറ്റിയുടെയും ഗ്രാമീണ ലൈബ്രറിയുടെയും മഹല്ല് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ഭാരവാഹിയാണ്. പിതാവ് പരേതനായ തറമ്മൽ അഹമ്മദ് ഹാജി സമസ്ത നേതാവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹപാഠിയുമായിരുന്നു. ഭാര്യ വാഹിദ. നാല് മക്കളുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}