മുസ്‌ലിംലീഗ് രാജ്യസഭാ സ്ഥാനാർഥി അഡ്വ. ഹാരിസ് ബീരാൻ പാണക്കാട്ടെത്തി

മലപ്പുറം: മുസ്‌ലിംലീഗ് രാജ്യസഭാ സ്ഥാനാർഥി അഡ്വ. ഹാരിസ് ബീരാൻ ബുധനാഴ്ച പാണക്കാട്ടെത്തി പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് മൂന്നുമണിയോടെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തി. സാദിഖലി തങ്ങൾ മധുരം നൽകി സ്വീകരിച്ചു. പിന്നാക്ക-ന്യൂനപക്ഷ അവകാശ സംരക്ഷണങ്ങൾക്കു പോരാടുന്ന വ്യക്തിയാണ് ഹാരിസ് ബീരാനെന്ന് തങ്ങൾ പറഞ്ഞു. എം.പി. പദവിയിലെത്തുന്നതോടെ അത്തരം പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമുഖം നൽകാൻ പാർട്ടിക്കാകും -തങ്ങൾ വിശദീകരിച്ചു.

ഏക സിവിൽകോഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ പഠനവിധേയമാക്കി ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി അംഗങ്ങൾ, ലോയേഴ്‌സ് ഫോറം ഭാരവാഹികൾ, എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റി ഭാരാവാഹികൾ, മലപ്പുറം ജില്ലാപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ ഹാരമണിയിച്ചു. വേങ്ങര 
ലൈവ്. തുടർന്ന് പാണക്കാട് മഖാം സന്ദർശിച്ചു. പി.കെ. ബഷീർ എം.എൽ.എ., മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, പി.കെ. നവാസ്, എൻ.സി. അബൂബക്കർ, ഇസ്‌മാഈൽ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, വല്ലാഞ്ചിറ മുഹമ്മദലി, അഡ്വ. പി.പി. ഹാരിഫ്, ശരീഫ് കുറ്റൂർ, എം.കെ. റഫീഖ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}