മഞ്ചേരി മെഡിക്കൽ കോളേജ് യൂണിയൻ ചെയർമാനായി വേങ്ങര സ്വദേശി ചെനക്കൽ അഹ്മദ് ഇർഫാൻ കുറ്റാളൂരിനെ തിരഞ്ഞെടുത്തു.
ഇൻഡിപെൻഡൻസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇർഫാൻ എസ്എഫ്ഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് അവസാന വർഷ വിദ്യാർത്ഥിയാണ്. കഴിഞ്ഞ രണ്ടുവർഷവും വിദ്യാർത്ഥി യൂണിയനിൽ അംഗമായിരുന്നു ഇർഫാൻ.