ചേറൂർ: കുന്നുംപുറം വേങ്ങര റോഡിൽ ചേറൂർ വില്ലേജ് ഓഫീസ് പരിസരത്ത് വാഹന യാത്രക്കാർക്കും കാൽനട യാത്ര കർക്കും ഭീഷണിയായി റോഡിലേക്ക് അടർന്നു വീണ കൂറ്റൻപാറ വൈറ്റ് ഗാർഡിൻറെ സഹായത്തോടെ നീക്കം ചെയ്തു.
യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന റോഡിൽ പറയു മണ്ണും അടർന്നുവീഴുന്നത് പതിവായതിനെ തുടർന്ന് സുരക്ഷാഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
ദുരന്ത ഭീഷണി നിലനിൽക്കുന്ന ഇവിടം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള മരങ്ങൾ/ശാഖകൾ എന്നിവ മുറിച്ചു മാറ്റുന്നതിന് കണ്ണമംഗലം പഞ്ചായത്ത് ട്രീ കമ്മിറ്റിക്ക് പരാതി നൽകാനും ഒരുങ്ങുകയാണ്. പൊതുനിരത്തിനും ജീവനും സ്വത്തിനും വൈദ്യുത ലൈനിനും ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുമെന്നും പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ചടങ്ങിൽ കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് നജീബ് ചേറൂർ, എം എസ് എഫ് വേങ്ങര മണ്ഡലം പ്രസിഡണ്ട് നിഷാദ്, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അദ്നാൻ, കണ്ണമംഗലം പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സൈതലവി,വൈറ്റ് ഗാർഡ് അംഗങ്ങളായ റസാഖ് പുള്ളാടൻ, ഹസ്സൻ കുട്ടി, ഷാഫി പുള്ളാട്ട്, ഫായിസ്, യൂത്ത് ലീഗ് പ്രവർത്തകൻ ശരീഫ് സി ടി തുടങ്ങിയവർ സംബന്ധിച്ചു.