പറപ്പൂർ: ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭാ യോഗം പുഴച്ചാൽ എൽ.പി സ്കൂളിൽ നടന്നു. വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ ഇ.കെ സൈദുബിൻ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ സുരഭി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. കോഓഡിനേറ്റർ സുജാത സ്വാഗതവും എ.ഡി.എസ് കെ.സി സഫിയ നന്ദിയും പറഞ്ഞു.