സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി

വേങ്ങര: പി.എം എസ്.എ.എം.യു.പി. സ്കൂൾ, വേങ്ങര കുറ്റൂർ (പാക്കടപ്പുറായ) സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്രത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് ജനാധിപത്യ മാതൃകയിലുള്ള പൊതു തിരഞ്ഞെടുപ്പിൻ്റെ വിവിധ ഘട്ടങ്ങളെ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ 27 ന് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പ് കുട്ടികൾ ക്ക് ഏറെ വിജ്ഞാനപ്രദമായ ഒരനുഭവമായി. പ്രിസൈസിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജൻ്റുമാർ എന്നീ ചുമതലകൾ കുട്ടികൾ നിർവ്വഹിച്ചു. സ്കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്ക് പന്ത്രണ്ട് പേർ മത്സര രംഗത്തുണ്ടായിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച വേട്ടെടുപ്പ് ഉച്ചവരെ നീണ്ടു. ആകെ 789 പേർ വോട്ട് രേഖപ്പെടുത്തി. സ്കൂൾ ലീഡറായി ദിൽഷാദ്. ഇ.വി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രമൂഴിക്കൽ (ഡെപ്യൂട്ടി ലീഡർ) റയ്യാൻ .പി.ടി (ജന. ക്യാപ്റ്റൻ) ഫാത്തിമ നഷ (ഡെപ്യൂട്ടി ജന.ക്യാപ്റ്റൻ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യപ്രതിജ്ഞ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}