ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിലെ പുസ്തക പ്രദർശനം " ആരാമം" വൈവിദ്ധ്യം കൊണ്ട് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
സ്കൂളിൽ നടക്കുന്ന വായനാ മാസാചരണത്തിൻ്റെ ഭാഗമായിട്ടാണ് ആയിരത്തോളം വരുന്ന പുസ്തകങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചത്. പ്രദർശനത്തോടൊപ്പം കുട്ടികൾക്ക് ഗ്രന്ഥകർത്താക്കളെ പരിചയപ്പെടാനും അവരുടെ ജീവിതപ്രൊഫൈൽ മനസ്സിലാക്കാനും അവസരമൊരുക്കിയിരുന്നു
പ്രദർശനത്തിന് ഷൗക്കത്ത് മാഷ്, സംഗീത ടീച്ചർ, ഖൈറുന്നീസ ടീച്ചർ, ജിഷ ടീച്ചർ, രജിത്ര ടീച്ചർ എന്നിവർ നേതൃത്വം നൽകി.