തിരൂരങ്ങാടിയിൽ ആരോഗ്യകേന്ദ്രങ്ങൾ നാടിനു സമർപ്പിച്ചു

തിരൂരങ്ങാടി : നഗരസഭയിലെ മൂന്ന് സ്ഥലങ്ങളിലെ ആരോഗ്യസൗഖ്യകേന്ദ്രങ്ങൾ (ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ) നാടിനു സമർപ്പിച്ചു. ചുള്ളിപ്പാറ, തിരൂരങ്ങാടി കെ.സി. റോഡ്, പതിനാറുങ്ങൽ വടക്കെമമ്പുറം റോഡ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്. ബുധനാഴ്ച മുതൽ കേന്ദ്രങ്ങളിലെ ഒ.പി. പ്രവർത്തിച്ചു തുടങ്ങും.

ഉച്ചയ്ക്ക് ഒരുമണിമുതലാണ് പരിശോധനയുണ്ടാകുക. ധനകാര്യ കമ്മിഷൻ അനുവദിച്ച തുക ഉപയോഗിച്ച് നാഷണൽ ഹെൽത്ത് മിഷൻ വഴിയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഒരു ഡോക്ടർ, വിസിറ്റിങ് സ്പെഷ്യലൈസ്ഡ് ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ്, ലാബ്, ഫാർമസി തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് വെൽനെസ് സെന്ററുകൾ. നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ സി.പി. ഇസ്മായിൽ അധ്യക്ഷതവഹിച്ചു. ഉപാധ്യക്ഷ സുലൈഖ കാലൊടി, ഇഖ്ബാൽ കല്ലുങ്ങൽ, സോന രതീഷ്, സി.പി. സുഹ്‌റാബി, മുസ്തഫ പാലാത്ത്, സമീന മൂഴിക്കൽ, പി.കെ. മെഹ്ബൂബ്, സഹീർ വീരാശ്ശേരി, സമീർ വലിയാട്ട്, അലിമോൻ തടത്തിൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}