ഏകപക്ഷീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വേങ്ങര: കോടതി വിധിയുടെ മറവിൽ ശനിയാഴ്ചകൾ ഉൾപ്പെടെ പ്രവർത്തി ദിനമാക്കിയത് തിരുത്തണമെന്നും, ഏകപക്ഷീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചേറൂർ പി. പി.ടി. എം. വൈ. എച്ച്. എസ്. സ്കൂളിലെ കെ. എസ്. ടി. യു. യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. സംഗമം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

മുഹമ്മദ് കുട്ടി മാസ്റ്റർ, കാദർ മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, നൗഫൽ മാസ്റ്റർ, ഫൈസൽ മാസ്റ്റർ, മുനീർ മാസ്റ്റർ, ഷഹനാസ് ടീച്ചർ, ഹിദായത്ത് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, ഹസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}