തിരൂരങ്ങാടി:
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച തെന്നല പഞ്ചായത്ത് എട്ടാം വാർഡിലെ ആലുങ്ങൽപ്പടി കാവുകുളം റോഡ് സംരക്ഷണം ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വാളക്കുളം ഡിവിഷൻ മെമ്പർ ഇർഫാന സായിദ് അധ്യക്ഷത വഹിച്ചു. കാവുങ്കുളം മുതൽ നടുവരമ്പ് വരെയുള്ള റോഡിൻറെ നിർമ്മാണ പ്രവർത്തിയാണ് നിലവിൽ സംരക്ഷണഭിത്തി കെട്ടി നിർമ്മിച്ചത്. ഇനി കുറഞ്ഞ ഭാഗത്തെ കൂടി റോഡ് നിർമ്മാണം പൂർത്തിയാവുന്നതോടെ പൂർണ്ണമായി ഗതാഗതയോഗ്യമാവും. ഇതിനായി ഈ വർഷം ഫണ്ട് വകയിരുത്തുമെന്ന് ബ്ലോക്ക് മെമ്പർ ഇർഫാന സായിദ് പറഞ്ഞു.നാട്ടുകാർ സ്ഥലം വിട്ടു നൽകാൻ തയ്യാറായതോടെ തെന്നല പഞ്ചായത്തിലെ വയലോര റോഡ് എന്ന സ്വപ്നം പൂർണമായി സജ്ജമാവും. പഞ്ചായത്തിലെ ആറു മുതൽ 11 വരെയുള്ള ആറോളം വാർഡുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് ആയി ഇത് മാറും.
പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് സെലീന കരുമ്പിൽ ,തെന്നല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഫ്സൽ പി പി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സുലൈഖ, നസീമ, മലപ്പുറം ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശരീഫ് വടക്കയിൽ, തെന്നല മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ഷാജഹാൻ മുണ്ടശ്ശേരി , തെന്നല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി ടി സലാഹു , നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് റഫീഖ് ചോലയിൽ , റഫീഖ് ,ഉമ്മാട്ട് അഷറഫ് എന്നിവർ സംബന്ധിച്ചു.