അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്ത് സ്മാരക അവാർഡ് സമ്മാനിച്ചു

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സാംസ്കാരിക പ്രവർത്തകനായും എഴുത്തുകാരനായും പാരിസ്ഥിതിക പ്രവർത്തകനായും അരങ്ങുവാണ ഷെരീഫ് ഉള്ളത്തിന്റെ പേരിൽ കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സാമൂഹിക പ്രവർത്തക അവാർഡിന് മുൻമന്ത്രിയും വഖഫ് ബോർഡ് അധ്യക്ഷഷനുമായിരുന്ന ടി.കെ. ഹംസ അർഹനായി.

മഞ്ചേരി കച്ചേരിപ്പടിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ
ഉള്ളത്തിന്റെ സുഹൃത്തും ഇരിക്കൂർ എം.എൽ.എ.യുമായ സജീവ് ജോസഫ് അവാർഡ് സമ്മാനിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന കാലത്ത് മനുഷ്യക്കടത്തിൻ്റെ നിഗൂഢതയിലേക്ക് വെളിച്ചംവീശിയ ഷെരീഫ് ഉള്ളത്ത്, എന്നും അശരണരുടെയും ആലംബഹീനരുടെയും അവകാശങ്ങൾക്കായി നിലകൊള്ളുകയും  വിദ്യാ൪ത്ഥി രാഷ്ട്രീയത്തോടൊപ്പം പാരിസ്ഥിതിക ചൂഷണത്തിൻ്റെ ഭീഷണിയെക്കുറിച്ച് കേരളത്തെ ഉണർത്തിയ പ്രമുഖരിൽ ഒരാളുമായിരുന്നുവെന്നും തങ്ങളുടെ വിദ്യാഭ്യാസ കാലത്തെ സജീവ് ജോസഫ് അനുസ്മരിച്ചു.
ചാലിയാർ പുഴ സംരക്ഷണ സമിതിയിലെ ഏറ്റവും പ്രായംകുറഞ്ഞ സമരഭടനായും സൈലൻ്റ് വാലി സംരക്ഷണ സമിതിയിലും നിറസാന്നിദ്ധ്യമായിരുന്ന സാംസ്കാരിക പരിഷത്തിന്റെ സ്ഥാപകനുമായ ഷെരീഫ് ഉള്ളത്തിൻ്റെ  രണ്ടാം സ്മരണദിനം മഞ്ചേരി കച്ചേരിപ്പടിയിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജീവ് ജോസഫ്. അഡ്വക്കേറ്റ് കെ. സൈതാലിക്കുട്ടി അദ്ധ്യക്ഷതവഹിച്ചു. സാംസ്കാരിക പരിഷത്ത് അദ്ധ്യക്ഷ സിതാര ഉള്ളത്ത്, പി.ഉബൈദുള്ള എം.എൽ.എ.,
അഡ്വക്കേറ്റ് സഫറുള്ള, അഡ്വക്കേറ്റ് സുജാത വർമ്മ,മുനിസിപ്പൽ വൈസ് ചെയർമാൻ ഫിറോസ് ബാബു, റഷീദ് പറമ്പൻ, ഫൈസൽ എളേറ്റിൽ,
ഒ.എം. കരുവാരക്കുണ്ട്, ആർ.കെ.പൂവ്വത്തിക്കൽ, ബദറുദ്ദീൻ ഗുരുവായൂർ, മൂസാൻ പാട്ടില്ലത്ത്, അയ്യൂബ് മേലേടത്ത്, ഫാദർ മാത്യു മാണിക്യത്താഴം, അഡ്വ: ഫിറോസ് ബാബു,ഷെമീജ് കാളികാവ്, പി. ഷംസുദ്ദീൻ,
പി.കെ.സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു.
സലാം പാനോളി,
നാസർ മാട്ടുമ്മൽ,  മുകുന്ദൻ മേലേടത്ത്, മഹേഷ് ചിത്രവർണ്ണം, സി.പി. കുഞ്ഞാലൻ, സലാം എടവണ്ണ നേതൃത്വം നൽകി. വിവിധ മേഖലകളിൽ പ്രശസ്ത സേവനം നൽകിയവരെ സദസ്സിൽ ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}