പേങ്ങാട്ടുകുണ്ടിൽ പറമ്പ്: സമർപ്പിത ജീവിതത്തിന്റെ ത്യാഗോജ്വല സ്മരണകളുണർത്തുന്ന ബലിപെരുന്നാൾ സമാഗതമായി.. സന്തോഷവും സമാധാനവും കളിയാടുന്ന ആഘോഷ സുദിനത്തെ സമ്മോഹനമാക്കുവാൻ പേങ്ങാട്ടുകുണ്ടിൽ പറമ്പ് എം ഐ എസ് എം യു പി സ്കുളിൽ ഒരുക്കിയ മൈലാഞ്ചിയിടൽ മത്സരം ഉത്സവഛായ പകർന്നു.
ഫാത്തിമ സന,വഹ്ദ എം അടങ്ങിയ ടീം ഒന്നാം സ്ഥാനവും ഇൽഫ പിഎം, റുഷ്ദ എപി എന്ന ടീം രണ്ടാം സ്ഥാനവും ഫാത്തിമ മിൻഹ എം കെ, ഫാത്തിമ നസീഹ അടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി. കൂടാതെ ക്ലാസ് തലത്തിൽ നടത്തിയ ആശംസ കാർഡുകൾ ആഘോഷത്തിന് പൊലിവേകി. കൂടെ പെരുന്നാൾ ഗാനമാലപിച്ച് കുഞ്ഞു കൂട്ടുക്കാർ മൊഞ്ച് കൂട്ടി.
അധ്യാപകരായ മിനി പിടി, റിയാസ് ടി.കെ, കദീജ എ, വിനിഷ പി.കെ, ഉമ്മുസൽമ.പി, ആയിഷ മിനു കെ.വി, അധ്യാപക വിദ്യാർത്ഥികളായ ഫാത്തിമ ഹന്ന പി സി, സുഹൈല പി സി, ഫൈറൂസ തസ്നി സി എം, ശിബിര വി പി, ദേവിക കെ എന്നിവർ നേതൃത്വം നൽകി.