കുറ്റിപ്പുറത്ത് കെഎസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് വളാഞ്ചേരി വട്ടപ്പാറ സ്വദേശിയായ യുവതി മരിച്ചു

കുറ്റിപ്പുറം മൂടാലിൽ റോഡിൽ തെന്നിയ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം;മരിച്ചത് വളാഞ്ചേരി വട്ടപ്പാറ സ്വദേശി

ദേശീയപാത 66 കുറ്റിപ്പുറം ചേട്ടൻ മൂടാലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു.വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങൽ ഖാദറിന്റെ മകൾ സിറാജുന്നിസ(23) യാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി ചെകിടൻ കുഴിയിൽ റാഫിദയെ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ 8.50ഓടെയാണ് അപകടമുണ്ടായത്.എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ട്രയിനിങ്ങിനായി പോവുകയായിരുന്നു ഇരുവരും.കനത്ത മഴയെ തുടർന്ന് റോഡിൽ തെന്നിയ സ്കൂട്ടറിൽ നിന്നും തെറിച്ചു വീഴുകയിരുന്നു ഇരുവരും.
തൊട്ടു പിറകെ വന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസിന്റെ ടയർ സിറാജുന്നിസയുടെ തലയിലൂടെ കയറിയിറങ്ങി.യുവതി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}