എസ് വൈ എസ് എക്കോ ഘാഥറിംഗ് സംഘടിപ്പിച്ചു

കോട്ടക്കൽ: പച്ച മണ്ണിന്റെ ഗന്ധമറിയുക.. പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക.. എന്ന മുദ്രാവാക്യം ഉയർത്തി എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി സാക്ഷരത സാമായികം പദ്ധതിയുടെ ഭാഗമായി എസ് വൈ എസ് കോട്ടക്കൽ സർക്കിൾ കമ്മിറ്റിക്ക് കീഴിൽ എക്കോ ഘാഥറിംഗ് സംഘടിപ്പിച്ചു. 

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം ഓർമപ്പെടുത്തി മുസ്ലിം ജമാഅത്ത് കോട്ടക്കൽ സോൺ സെക്രട്ടറി മുഹമ്മദ് ക്ലാരി വിഷയാവതരണം നടത്തി. ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് അംഗവും ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ എംസി കുഞ്ഞിപ്പ ഉദ്ഘാടനം നിർവഹിച്ചു. 

സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, അബ്ദുൽ ഗഫൂർ സഖാഫി, അബ്ദുൽ റഹീം ആട്ടീരി എന്നിവർ സംസാരിച്ചു. കർഷകരെ ആദരിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരം വിതരണം ചെയ്യുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}