'മഴയൊരുക്കം': ഹോട്ട് സ്പോട്ടുകളിലൂടെ ഒരു യാത്ര

എ ആർ നഗർ: എ ആർ നഗർ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രം എ ആർ നഗറിന്റെയും നേതൃത്വത്തിൽ മഞ്ഞപ്പിത്തരോഗവും ഡങ്കിപനിയും കൂടുതൽ റിപ്പോർട്ട് ചെയ്ത ഹോട്ട്സ്പോട്ടുകളിലൂടെ സന്ദേശ യാത്ര നടത്തി.

ആരോഗ്യ പ്രവർത്തകരുടെയും , ആശ പ്രവർത്തകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും ഫന്റാസ്റ്റിക് ആർട്ട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളടെയും നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ വീട്ടുകളും സന്ദർശിച്ച് ഉറവിട നശീകരണ പ്രവർത്തനവും കിണർ ക്ലോറിനേഷൻ പ്രവർത്തനവും നടത്തി.

തുടർന്ന് വാർഡ് മെമ്പർ വിപിനയുടെ അധ്യക്ഷതയിൽ കാരച്ചിന വായനശാലയിൽ വെച്ച് നടത്തിയ ബോധവത്കരണ ക്ലാസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലൈല പുല്ലൂണി ഉദ്ഘാടനം നിർവഹിച്ചു. ഡങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവയെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ക്ലാസ് നൽകി. വേങ്ങര ലൈവ്. ജൂനിയർ ഹെൽത്ത് ഇൻസ്പെകർ പ്രതീഷ്.പി സ്വാഗതം പറഞ്ഞു. MLSP അഞ്ജു ചടങ്ങിന് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}