വേങ്ങര: വലിയോറ നോർത്ത് എ എം എൽ പി സ്‌കൂളിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന പദ്ധതിക്ക് തുടക്കമായി. ഹെവൻസ് പബ്ലിക്കേഷനുമായി സഹകരിച്ച് ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള വീൽചെയർ ആലി സാർ വിതരണം ചെയ്തു ഹെഡ്മിസ്ട്രസ് നുസൈബ ടീച്ചർ, മാനേജ്മെന്റ് പ്രതിനിധികളായ അദീബ് റഹ്മാൻ എ.കെ, ഫസീല എ.കെ, വാർഡ് മെമ്പർ അബ്ദുൽ ഖാദർ സി പി, അധ്യാപകരായ ജലജാമണി ബി, അജിത, ബിന്ദു പി.ഇ, റീന, അബ്ദുറഹ്മാൻ, ജലീൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള വീൽചെയർ വിതരണം ചെയ്തു
admin