വിദ്യലയങ്ങളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും: കേരള മദ്യ നിരോധന സമിതി

വേങ്ങര: ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിൽ ലഹരി വിരുദ്ധ ബോധ വത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള മദ്യ നിരോധന സമിതി 46 ആം സംസ്ഥാന സമ്മേളന സ്വാഗത സംഘം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ ടി.എം രവീന്ദ്രൻ പറഞ്ഞു.
       
സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് പ്രൊഫസർ ഒ.ജെ ചിന്നമ്മ അധ്യക്ഷത വഹിച്ചു. വേങ്ങര ലൈവ്. സംസ്ഥാന സെക്രട്ടറി മേഴ്സി ജോയ് സംസ്ഥാന സമ്മേളന റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. ഏട്ടൻ ശുക പുരം, അസൈനാർ ഊരകം, ടി മുഹമ്മദ് റാഫി, അക്ബർ ബാദുഷ, ഇ.സത്യൻ മാസ്റ്റർ, പൊയിലിൽ കൃഷ്ണൻ, സിസ്റ്റർ മൗറില്ല, ലൈല കെ.എ, അബു അന്നശ്ശേരി, സുനിത സി, ബിന്ദു പി.കെ, ടി പി മുഹമ്മദലി, ജോയ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}