വേങ്ങര: നാഷണൽ എൻ.ജി.ഒ
കോൺഫെഡറേഷന്റെ സഹകരണത്തോടെ വേങ്ങര കൊർദോവ എൻജിഒ 50% സബ്സിഡിയോടുകൂടി വേങ്ങര പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അഞ്ഞൂറോളം സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.
ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. കൊർദോവഎൻജിഒ ചെയർമാനും വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പറുമായ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞുമുഹമ്മദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ കെ സലിം, ഹസീന ബാനു, മെമ്പർ സി പി ഖാദർ, ഹസീബ് അരീക്കുളം എന്നിവർ സംബന്ധിച്ചു.