ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രൈനേഴ്സ് കോൺവെക്കേഷൻ പ്രൗഢമായി

മഞ്ചേരി: എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ  ഉന്നത വിദ്യാഭ്യാസ പദ്ധതികൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ട്രെയിനേഴ്സ് കോൺവൊക്കേഷൻ പ്രൗഢമായി. സർട്ടിഫിക്കേഷൻ ഇൻ പ്രൊഫഷണൽ എംപവർമെൻ്റ് ഓഫ് ട്രൈനേഴ്സ് (സിപെറ്റ്) ൻ്റെ  ആദ്യ ബാച്ചിൽ പരിശീലനം പൂർത്തീകരിച്ച ഇരുപത് ട്രൈനമാരാണ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. ലൈഫ് ഓഡിറ്റോറിയത്തിൽ നടന്ന  കോൺവെക്കേഷൻ പ്രോഗ്രാം എസ് വൈ എസ് സംസ്ഥാന  പ്രസിഡണ്ട് സയ്യിദ് ത്വാഹാ  സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട്  ടി. മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. ഐ.എ.എം.ഇ സെക്രട്ടറി നൗഫൽ കോഡൂർ വിശിഷ്ടാതിഥിയായിരിന്നു. 

ജില്ലാ ജനറൽ സെക്രട്ടറി സി കെ ഷക്കീർ, ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ വി.പി.എം ഇസ്ഹാഖ്, സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ എം, പ്രോഗ്രാം കോർഡിനേറ്റർ ഡോ. സി.പി. അശ്റഫ്, സൈദ് മുഹമ്മദ് അസ്ഹരി, ഡയറക്ടർമാരായ പി.പി.മുജീബ് റഹ്മാൻ, അബൂസ്വാലിഹ്, സിറാജുദ്ദീൻ കിടങ്ങയം, എ.സി.ഹംസ മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}