അസംബ്ലി 98 വിജയാരവം സംഘടിപ്പിച്ചു

വേങ്ങര: പി പി ടി എം യത്തീംഖാന ഹൈസ്കൂളിൽ 98 ബാച്ചിൽ ഒരുമിച്ച് പഠിച്ചവർ വിജയാരവം എന്ന പേരിൽ എസ്എസ്എൽസി,പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ്,വിജയികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപകനായ  MVS കണ്ണമംഗലത്തിന്റെ  ചിത്ര പ്രദർശനവും ചടങ്ങിനോടനുബന്ധിച്ച് നടക്കുകയുണ്ടായി.ചടങ്ങിൽ.അഡ്വക്കറ്റ് ജസീല അധ്യക്ഷത വഹിച്ചു. കെഎം.ഷാഫി മുഖ്യപ്രഭാഷണം നിർവഹിച്ചു , ഇ കെ. ഇസ്മായിൽ,  റഷീദ് പാപ്പാട്ടിൽ, സതീഷ് മലപ്പുറം,നുസൈബ, സജ്‌ന, സുബൈബ ടീച്ചർ, ശരീഫ, ആറ്റക്കോയ തങ്ങൾ,ശിഹാബ് വങ്കുളം, ആഷിഫ് ഷാഹിൻ, റഹൂഫ്, റഫീഖ് ടെക്നോ, T. അബ്ദുറഹിമാൻ,KP സൽമാൻ,എന്നിവർ സംസാരിച്ചു. നെടുമ്പള്ളി സൈദു സ്വാഗതവും EK മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}