പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം: വേങ്ങര സ്വദേശിയായ പ്രതിക്ക് 34 വര്‍ഷം കഠിന തടവും, 2.85 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു


15 വയസ്സുമാത്രം പ്രായമുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനിരയാക്കിയ കച്ചേരിപ്പടി ജവാൻ കോളനിക്ക് സമീപം താമസിക്കുന്ന 47 വയസ്സുകാരനായ അബ്ദുൽ ഖാദർ സി പി ക്ക് 34 വര്‍ഷം കഠിന തടവും, 2.85 ലക്ഷം രൂപ  പിഴയും ശിക്ഷ വിധിച്ചു.

വേങ്ങര: 2022 ആഗസ്റ്റ് മാസം അവസാന ആഴ്ചയിലെ ഒരു ദിവസം രാവിലെ സുമാര്‍ 9.30 മണിക്ക് 15 വയസ്സ് മാത്രം പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരന്‍ സ്കൂളിലേക്ക് പേകുവാനായി വേങ്ങര കച്ചേരിപ്പടിയില്‍ സ്കൂള്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തായ പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി പരാതിക്കാരനെ അയാളുടെ മോട്ടോര്‍സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി പുതുപ്പറമ്പ് നിസ്കാര പള്ളിയിലെ മൂത്രപ്പുരയില്‍ വെച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഢനം നടത്തുകയും ഈ കാര്യം പുറത്ത് പറഞ്ഞാല്‍ നാണം കെടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കാര്യത്തിന് വേങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത  Cr. 448/22 കേസില്‍  പ്രതിയായ അബ്ദുല്‍ഖാദര്‍ സി.പി, വയസ്സ് 47/22, S/o മുഹമ്മദ് സി.പി, ചേലൂപാടത്ത്  (h), വേങ്ങര എന്നയാളെ  34 വര്‍ഷം കഠിന തടവിനും, 2.85 ലക്ഷം രൂപ പിഴ അടക്കുന്നതിനും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷിച്ചു. 

മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ്‌  എ.എം. ആണ് ശിക്ഷ വിധിച്ചത്.

U/s 367 IPC  പ്രകാരം 7 വര്‍ഷം കഠിന തടവും 50000  രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 1 
മാസം സാധാരണ തടവും
U/s 506 IPC  പ്രകാരം 2 വര്‍ഷം കഠിന തടവും 10000  രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 1 
മാസം സാധാരണ തടവും
U/s 3(c) r/w 4(2) of POCSO Act പ്രകാരം 20 വര്‍ഷം കഠിന തടവും 2 ലക്ഷം  രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 3 മാസം സാധാരണ തടവും
U/s 9(p) r/w 10 of POCSO Act പ്രകാരം 5 വര്‍ഷം കഠിന തടവും 25000/- രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 1 മാസം സാധാരണ തടവും എന്നിങ്ങനെയാണ് ശിക്ഷ.

ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 377 IPC എന്നീ വകുപ്പില്‍ പ്രത്യേകം ശിക്ഷ പറഞ്ഞിട്ടില്ല.

വേങ്ങര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍‌സ്പെക്ടറായിരുന്ന ഉണ്ണികൃഷ്ണന്‍ ടി. കെ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇന്‍സ്പെക്ടറായിരുന്ന മുഹമ്മത് ഹനീഫ എം, എ എസ് ഐ അശോകന്‍.പി എന്നിവരാണ് കേസ്സന്വേഷണം നടത്തിയത്. 
  
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ ഹാജരായി. കേസില്‍ പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 17 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 18 രേഖകള്‍  ഹാജരാക്കിയിട്ടുള്ളതുമാണ്.പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍മാരായ സല്‍മ. എന്‍, ഷാജിമോള്‍. പി. എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}