വലിയോറ: മച്ചിസ്‌മോ മിനിബസാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വഴുതനയിൽ വിജിത്ത് സ്മാരക മച്ചിസ്‌മോ പ്രീമിയർ ലീഗ് മൂന്നാം സീസൺ മുൻ സന്ദോഷ് ട്രോഫി താരം സബ് ഇൻസ്‌പെക്ടർ മാർസൂക് കോടാലി ജൂൺ 29നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനം ചെയ്യും. ഉത്ഘാടനത്തോട് അനുബന്ധിച്ചു വലിയോറയിലെ മുൻ താരങ്ങൾ പങ്കെടുക്കുന്ന വെറ്ററൻസ് മത്സരവും നടക്കും.
വലിയോറയിലെ പ്രധാനപ്പെട്ട ഇരുപതുരണ്ട് മുൻതാരങ്ങൾ ബൂട്ട് കെട്ടും. പത്ത് ടീമുകളിലായി നൂറ് കളിക്കാർ മൈതാനത്തിറങ്ങും. വൈകുന്നേരം 6 മണി മുതൽ കണ്ണാട്ടിപ്പടി ടർഫിൽ മത്സരങ്ങൾ ആരംഭിക്കും. ഉദ്ഘടനത്തിലോട്ടും മത്സരങ്ങൾ വീക്ഷിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.