ഫ്യൂച്ചറേഴ്സ് -24 വിക്ടേർസ് കോൺക്ലേവ് സംഘടിപ്പിച്ചു

ഊരകം: എം എസ് എഫ് ഊരകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്യൂച്ചറേഴ്സ് എന്ന പേരിൽ വിക്ടേർസ് കോൺക്ലേവ് സംഘടിപ്പിച്ചു. ഊരകം പഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും ആദരിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് എം എൽ എ ഉദ്ഘാടനം ചെയ്തു. വേങ്ങര ലൈവ്.പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് എൻ ജസീം അധ്യക്ഷനായി. 

സ്ട്രൈറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾ സിഇഒ ഡോ. മുഹമ്മദ് ഷഫീഖ്, മലപ്പുറം ജില്ല യുത്ത് ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ നജ്മ തബ്ഷീറ, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി കെ അസ്സു പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി ടി എം സാദിഖ് അലി , ട്രഷറർ ജസീൽ സി.കെ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻ്റ് കെ ടി അബ്ദുസ്സമദ്, ജനറൽ സെക്രട്ടറി എൻ ഉബൈദ് മാസ്റ്റർ, ട്രഷറർ പൂക്കുത്ത് മുഹമ്മദ്, മുസ്ലിംലീഗ് നേതാക്കളായ എം കെ അബ്ദുൽ മജീദ്, എ അഹമ്മദ് കുട്ടി ഹാജി, ഇ കെ കുഞ്ഞാലി, പി പി ഹസ്സൻ, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ നൗഫൽ മമ്പീതി, പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ മുള്ളൻ കുഞ്ഞാപ്പ ,എം കെ മുഹമ്മദ് മാസ്റ്റർ, പി കെ അബൂത്വാഹിർ, മൻസൂർ തമ്മാഞ്ചേരി,
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് അഡ്വ. എ പി നിസാർ, ജനറൽ സെക്രട്ടറി എം എ റഊഫ് , മണ്ഡലം എം എസ് എഫ് പ്രസിഡൻ്റ് എൻ കെ മുഹമ്മദ് നിഷാദ്,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വനിതാ ലീഗ് പ്രസിഡൻ്റുമായ വി കെ മൈമൂനത്ത്, ജനറൽ സെക്രട്ടറി, പി കെ സൗദ അബൂത്വാഹിർ, സമീറ കരിമ്പൻ, ടി വി സംസ, പഞ്ചായത്ത് എം എസ് എഫ് ഭാരവാഹികളായ ശുഹൈബ് കെ, സർബാസ് യുകെ, മുസ്തഫ കെ പി,ആസിഫ് എംപി, അസ്‌ലം പി , ജവാദ് എൻ, ഫായിസ് എം , കുഞ്ഞാലിക്കുട്ടി എം പി, അൻശിഫ് ടി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}