എസ് എം എ വേങ്ങര സോൺ തഹ് രീക് 2024 വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു

വേങ്ങര: എസ് എം എ വേങ്ങര സോൺ തഹ് രീക് 2024 വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ടി ടി അഹമ്മദ് കുട്ടി സഖാഫി പ്രാർത്തന നടത്തി. പി എ മജീദ് ചാലിൽ കുണ്ട് സ്വാഗതം പറഞ്ഞു. എസ് എം എ സോൺ വൈസ് പ്രസിഡന്റ് എടരിയിൽ ബാപ്പു തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത്
സോൺ പ്രസിഡന്റ് ടി ടി അഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം വിഷാവതരണം നടത്തി. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി സഖാഫി പ്രസംഗിച്ചു.

മൊയ്ദീൻമാഷ് കണ്ണമംഗലം, ജബ്ബാർ ബാഖവി ഊരകം, സ്വഫ് വാൻ സാഖാഫി വെള്ളില എന്നിവർ പങ്കെടുത്തു. മദ്രസ ദിനഫണ്ട് ജില്ല പ്രസിഡന്റ് ജനറൽ സെക്രട്ടറി എന്നവർ ഏറ്റുവാങ്ങി. ജഅഫർ സഖാഫി നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}