ഹാജിമാർക്ക് കുത്തിവെപ്പിന് വേങ്ങര, താനൂർ സി എച്ച് സി കളിൽ സൗകര്യം

വേങ്ങര: ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് നൽകാൻ വേങ്ങര, താനൂർ സി.എച്ച്.സികളിൽ സൗകര്യം ഏർപ്പെടുത്തി. നേരത്തെ താലൂക്ക് ആശുപത്രികളിൽ മാത്രമാണ് ഇതിന് സൗ കര്യമുണ്ടായിരുന്നത്.

വേങ്ങര, താനൂർ സി.എച്ച്.സികൾക്ക് പുറമെ ജില്ലാ ആശുപത്രികളായ നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, മഞ്ചേരി, മെഡിക്കൽ കോളജ് താലൂക്ക് ആസ്ഥാന ആശുപത്രികളായ മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി, തിരൂരങ്ങാടി, അരീക്കോട്, കുറ്റിപ്പുറം എന്നിവിടങ്ങളിലും കുത്തിവെപ്പ് ചെയ്ത്‌ കൊടുക്കും.

കുത്തിവെയ്പ്പിന് സൗകര്യമൊരുക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, മെമ്പർ പറങ്ങോടത്ത് അസീസ് എന്നിവർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}