സുന്നത്ത് ജമാഅത്ത് മുറുകെ പിടിക്കലാണ് യഥാർത്ഥ സൂഫിസം: പേരോട്

ഊരകം: ആത്മീയതയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങൾ വിശ്വാസികൾ   തിരിച്ചറിയണമെന്നും ഭക്തിയോടെ ജീവിതം നയിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. ഊരകം മമ്പീതി മർകസ്  വാർഷിക സിഎം ആണ്ട് നേർച്ച സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
സുന്നത്ത് ജമാഅത്ത് മുറുകെ പിടിക്കലും മുൻഗാമികളായ മഹത്തുക്കളുടെ മാർഗം പിന്തുടരലുമാണ് യഥാർത്ഥ സൂഫിസം എന്നും വിശ്വാസിയുടെ വഴിയൊന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കെ കെ എസ് തങ്ങൾ എടരിയിൽ അധ്യക്ഷത വഹിച്ചു. ഒ കെ മൂസാൻകുട്ടി മുസ്ലിയാർ, സി എം അബൂബക്കർ സഖാഫി, അബ്ദുൽ വദൂദ് ഇർഫാനി,  സലീം സഖാഫി പുതുപ്പറമ്പ് എന്നിവർ മൗലിദ് പാരായണത്തിന് നേതൃത്വം നൽകി. 

സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ ബായാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബ്ദുൽ ഖാദിർ അഹ്‌സനി സ്വാഗതം പറഞ്ഞു. ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, ഊരകം അബ്ദുറഹ്മാൻ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഒ കെ. കുഞ്ഞാപ്പു കാസിമി, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, അബ്ദുറഊഫ് സഖാഫി വാണിയന്നൂർ, ടി.ടി അഹമ്മദ് കുട്ടി സഖാഫി ചേറൂർ, യൂസഫ് സഖാഫി കുറ്റാളൂർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}