വേങ്ങര: വെള്ളക്കെട്ടിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വിദ്യാർത്ഥികളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി തുല്യതയില്ലാത്ത
ജീവൻ രക്ഷാപ്രവർത്തനം നടത്തിയ കുറ്റൂർ നോർത്ത് - നെച്ചിക്കാട്ട് കുണ്ടിലെ എൻ കെ വേലായുധന് നാടിന്റെ ആദരം.
കണ്ണമംഗലത്തെ അരീക്കാടൻ മൊയ്തീൻ കുട്ടിയുടെയും വാക്യത്തൊടിക സമീറയുടെയും മക്കളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹംന, അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഹാല എന്നിവരാണ് കഴിഞ്ഞ ദിവസം വീടിനടുത്ത വെള്ളക്കെട്ടിൽ അപകടത്തിൽ പെട്ടത്.
നീന്തൽ വശമില്ലാത്ത കുട്ടികൾ നിസ്സഹായരായി വെള്ളത്തിലേക്ക് താണുപോവുന്നതിനിടയിലാണ് ധീരവും സമയോചിതവുമായ ഇടപെടലിലൂടെ വേലായുധൻ രക്ഷകനായത്. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക കാഴ്ചവെച്ച
വേലായുധനെ ആദരിക്കുന്നതിനായി സാമൂഹിക കൂട്ടായ്മയായ ഗ്രീൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ കക്ഷി - രാഷ്ട്രീയ - ജാതി - മത ഭേദമന്യേ നാടിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.
കുറ്റൂർ നോർത്ത് അൽഹുദാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ഗ്രീൻ ഫൗണ്ടേഷൻ പ്രസിഡൻ്റ് ലത്വീഫ് അരീക്കൻ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എം കെ ശിവദാസൻ, അരീക്കൻ മുഹമ്മദ് കുട്ടി, ഇ വി സുരേഷ് എന്നിവർ അനുമോദനങ്ങളർപ്പിച്ചു. രക്ഷാദൗത്യം നിർവ്വഹിച്ച
എൻ കെ വേലായുധൻ സംഭവം വിശദീകരിച്ചു.
ഭാരവാഹികളായ
എപി ബീരാൻ കുട്ടി ഹാജി, അരീക്കൻ ബാപ്പു, കെ സി മുഹമ്മദ് കുട്ടി, പരി സൈതലവി, സലീം കണ്ടൻചിറ, പി കെ ഉസ്മാൻ, അമീൻ കളളിയത്ത്, അരീക്കൻ ലത്വീഫ് ജീസാൻ, ഹസൈൻ കുന്നത്ത്, മൂസ മോൻ കെ പി, ശംസു പാലത്തിങ്ങൽ, ശരീഫ് ആലുങ്ങൽ, സൈതലവി കോയിസൻ,
സിദ്ദീഖ് എം ആർ സി എന്നിവർ നേതൃത്വം നൽകി. വേങ്ങര ലൈവ്. ജന:സെക്രട്ടറി സത്താർ കുറ്റൂർ സ്വാഗതവും
സെക്രട്ടറി അഷ്റഫ് പാവിൽ നന്ദിയും പറഞ്ഞു.