മലപ്പുറം: ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധ വത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും.
കേരളത്തെ ലഹരി മാഫിയകളാൽ വലയം ചെയ്തിരിക്കുന്ന ഈ അവസ്ഥയിൽ സർക്കാരും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മദ്യ ലഭ്യത കുട്ടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ജില്ലാ കൂട്ടായ്മ ആവശ്യപ്പെട്ടു.
പി വി ഉദയ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. കെ ടി അബ്ദുൽ മജീദ്, അഷ്റഫ് മനരിക്കൽ.വേങ്ങര ലൈവ്.എൻ ടി മൈമൂന, എം പി വേലായുധൻ മാസ്റ്റർ, അബ്ദുസ്സലാം ഹാജി മച്ചിങ്ങൽ, ജമീല സി തുടങ്ങിയവർ സംസാരിച്ചു. സുനിത സി സ്വാഗതവും കെ പ്രസീത നന്ദിയും പറഞ്ഞു.