ഉർദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷ - മന്ത്രി വി. അബ്ദുറഹ്മാൻ

തിരൂർ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഖ്യ പങ്ക് വഹിച്ച ഉർദു ഭാഷ ദേശീയോദ്ഗ്രഥനത്തിന്റെയും മതേതരത്വത്തിന്റേയും പ്രതികമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. "ഉർദു ലളിതം മധുരം" എന്ന പ്രമേയത്തിൽ മെയ് 5 മുതൽ 25 വരെ നടക്കുന്ന ഉർദു ഭാഷാ പ്രചാരണ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലും ഉർദു ഭാഷയുടെ സാധ്യതകൾ വളരെ വലുതാണെന്നും ഇന്ത്യയിൽ ജന്മം കൊണ്ട് നമ്മുടെ സംസ്കാരത്തിന് വളരെയേറെ സംഭാവന ചെയ്ത ഈ ഭാഷയെ പ്രചരിപ്പിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.യു.ടി.എ സംസ്ഥാന സെക്രട്ടറി സലാം മലയമ്മ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ ടി.എ. റഷീദ് പന്തല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം.പി സത്താർ അരയങ്കോട്, ടി.എച്ച് കരിം, പി.സി. വാഹിദ്സമാൻ, പി.എ. അബ്ദുനാസർ കൊല്ലം, എം.കെ.അൻവർ സാദത്ത്, വി. അബ്ദുൽ മജീദ്, വി.കെ. സുബൈർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}