വേങ്ങര: ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ്.സി വിദ്യാർത്ഥികൾക്കുള്ള പഞ്ചായത്ത് തല ലാപ്ടോപ്പ് വിതരണം ഉദ്‌ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ പി ഉദ്ഘാടനം ചെയ്തു. മറ്റു ജനപ്രതിനിധികൾ, ഹെഡ്മാസ്റ്റർ ഹരിദാസ്. സി തുടങ്ങിയവർ പങ്കെടുത്തു.