ഊരകം: ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം കെ മൊയ്‌തീൻ ഹജ്ജ് കർമത്തിന് പോകുന്നതിനാൽ ഊരകത്തെ കോൺഗ്രസ് പ്രവർത്തകർ യാത്ര മംഗളം നേർന്നു. എം കെ മാനു അധ്യക്ഷനായ യോഗം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വി കെ.ഉമ്മർ ഹാജി, കെ കെ.അബൂബക്കർ മാസ്റ്റർ, എം കെ ഷറഫുദ്ധീൻ, എൻ.ടി.സക്കീർ ഹുസൈൻ, കൊളത്തായി സത്യൻ, മണ്ണിശ്ശേരി അബൂ, പി സൈതലവി, മണ്ണിൽ ഭാസ്കരൻ, നടക്കൽ നാസർ, എം കെ. ഫഹദ് എന്നിവർ പ്രസംഗിച്ചു. സേവ്യർ ഊരകം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.